ആലുവ: എംജി സർവകലാശാല 2026ലെ ബിരുദാനന്തര ബിരുദ പരീക്ഷയിൽ ആലുവ യുസി കോളേജിന് (ഓട്ടോണമസ്) ശ്രദ്ധേയ നേട്ടം. വിവിധ പിജി പ്രോഗ്രാമുകളിലായി ആകെ 40 റാങ്കുകൾ യുസി കോളജ് വിദ്യാർഥികൾ കരസ്ഥമാക്കി. ഇതിൽ ആറ് ഒന്നാം റാങ്കുകളും, ഒരു രണ്ടാം റാങ്ക്, നാല് മൂന്നാം റാങ്കുകളും ഉൾപ്പെടുന്നു.
മലയാളം വിഭാഗത്തിൽ എസ്. അനശ്വര , ബോട്ടണി വിഭാഗത്തിൽ ഗായത്രി സുധൻ, ചരിത്ര വിഭാഗത്തിൽ അപർണ ഹരീഷ്, സൈക്കോളജി വിഭാഗത്തിൽ നിത്യ ബി. നായർ, ബയോ ഇൻഫോർമാറ്റിക്സ് വിഭാഗത്തിൽ ഡി. ദേവിക, ഗണിതശാസ്ത്ര വിഭാഗത്തിൽ അക്സാ ജോസ് എന്നിവർ ഒന്നാം റാങ്കുകൾ നേടി.
മികച്ച അക്കാഡമിക നിലവാരം തുടർച്ചയായി നിലനിർത്തുന്ന യുസി കോളജ്, ഈ വർഷം മഹാത്മാ ഗാന്ധി സർവകലാശാലയുടെ ബിരുദ പരീക്ഷകളിലും 42 റാങ്കുകൾ നേടിയിരുന്നു. ബിരുദ, ബിരുദാനന്തര പരീക്ഷകളിലായി ആകെ 82 റാങ്കുകൾ സ്വന്തമാക്കിയാണ് കോളജ് ഈ അധ്യയന വർഷത്തിലും അക്കാഡമിക രംഗത്തെ മികവ് വീണ്ടും തെളിയിച്ചിരിക്കുന്നത്.